ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ നിധി (എൻ.ഡി.ആർ.എഫ് ) പ്രകാരം സംസ്ഥാനങ്ങൾക്ക് 2021-22 കാലത്തേയ്ക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണ പട്ടികയിൽ കേരളം ഇടം പിടിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. ലോക്സഭയിൽ ബെന്നി ബഹനാൻ, അടൂർ പ്രകാശ്, മുഹമ്മദ് ഫൈസൽ തുടങ്ങിയവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 629.03 കോടി രൂപയുടെ സഹായവും തമിഴ്നാടിന് 213.51 കോടി രൂപയുടെ സഹായവുമാണ് എൻ.ഡി.ആർ.എഫിൽ നിന്ന് അനുവദിച്ചിട്ടുള്ളതെന്ന് മറുപടിയിൽ മന്ത്രി വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |