SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.12 AM IST

ആഫ്രിക്കൻ പാഠങ്ങൾ

south-africa

ദക്ഷിണാഫ്രിക്കയിൽ രൂക്ഷമായ ഒരു കലാപം നടന്നു. അവിടെ ഇന്ത്യൻ വംശജർ വലിയ ഭീഷണി നേരിട്ടു. അവർ ത്രിശങ്കു സ്വർഗത്തിലാണ് : കറുത്തവരും വെള്ളക്കാരും അവരെ ബഹുമാനിക്കുന്നില്ല, അനിശ്ചിതത്വമാണ്. ഇദി അമിന്റെ ഉഗാണ്ട ഓർമയുണ്ടല്ലോ. ഇന്ത്യയുടെ ഭാവി ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചുറ്റും, പ്രത്യേകിച്ച് ആഫ്രിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൈനക്കാർ അവിടെ കടന്നുകയറിട്ടുണ്ട്. കൂടാതെ, വെള്ളക്കാരുമായുള്ള ആഫ്രിക്കൻ ഏറ്റുമുട്ടലിൽ നിന്ന് ഇന്ത്യയ്ക്ക് പാഠങ്ങൾ പഠിക്കാനുണ്ട്. ആ ഏറ്റുമുട്ടലിന്റെ ഫലം യുദ്ധങ്ങളും വംശീയ ഉന്മൂലനവും ദാരിദ്ര്യവും കഷ്ടപ്പാടുമാണ്.

റുവാണ്ട

റുവാണ്ടയിൽ രണ്ട് വംശീയ വിഭാഗങ്ങളുണ്ട്, 'ഉയരമുള്ള, വെളുത്ത' ടുട്സികളും 'ഹ്രസ്വ, ഇരുണ്ട' ഹുട്ടുകളും. പക്ഷെ കണ്ടാൽ അവരെല്ലാം ഒരു പോലെയിരിക്കും.. റുവാണ്ടയിലെത്തിയ മിഷനറിമാർ ന്യൂനപക്ഷമായ ടുട്സികൾ ഹുട്ടുകളിന്മേൽ ആധിപത്യം സ്ഥാപിക്കുന്നതായി പറഞ്ഞു പരത്തി. അവസാനം, ഭയാനകമായ ഒരു വംശഹത്യ നടന്നു. ടുട്സികളെ തുടച്ചുമാറ്റാൻ ഹുട്ടുകൾ ശ്രമിച്ചു. ഇത് ഇന്ത്യക്കാർക്ക് പരിചിതമായി തോന്നിയേക്കാം കാരണം ഇത് അല്പം വ്യത്യസ്തമായ രൂപത്തിലുള്ള 'ആര്യൻ' ആക്രമണ കഥ (Aryan Invasion Theory) തന്നെയാണ്. ഉദ്ദേശ്യം: ഭിന്നിപ്പിച്ച് ഭരിക്കുക.

എത്യോപ്യ

ക്രി.വ. 325ലെ കൗൺസിൽ ഒഫ് നൈസിയ കാലാം തൊട്ടുള്ള ഒരു പുരാതന ക്രിസ്ത്യൻ രാജ്യമാണിത്. ഇരുപതാം നൂറ്റാണ്ടിൽ ക്രൂരമായ ആഭ്യന്തരയുദ്ധമുണ്ടായി. എറിട്രിയ പ്രവിശ്യ കലാപം നടത്തി, 20 വർഷത്തെ യുദ്ധത്തിനുശേഷം, എറിട്രിയ ഒരു പുതിയ രാഷ്ട്രമായി. കഴിഞ്ഞ ഒരു വർഷമായി, ടിഗ്രെ എന്ന പ്രവിശ്യ വേർപിരിയാൻ പോരാടുകയാണ്. കുറച്ചുനാൾ മുൻപത്തെ യുഗോസ്ലാവിയയെപ്പോലെ എത്യോപ്യയും തകർന്നു.

ഇതൊക്കെ നാം അറിയേണ്ടത് എന്തുകൊണ്ടാണ് ? ബൈഡൻ ഭരണകൂടം 'ഉപദേശീയ നയതന്ത്രം' (subnational diplomacy) എന്ന പുതിയ പേരിൽ ഇന്ത്യയെ തകർക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് നമ്മെ സംബന്ധിച്ചിടത്തോളം ഈ വിഷയം പ്രസക്തമാകുന്നത്.

അമേരിക്കക്കാർ 'ഇന്ത്യ' എന്ന വാക്ക് തന്നെ 'റദ്ദാക്കുന്നു'. അതിനാൽ യു.എസ് ആശയവിനിമയങ്ങളിൽ 'ഇന്ത്യൻ അമേരിക്കൻ' അല്ല, 'ബംഗാളി അമേരിക്കൻ' അല്ലെങ്കിൽ 'ദക്ഷിണ ഏഷ്യൻ അമേരിക്കൻ' മുതലായവ ആണ് കാണുന്നത്.

ഇന്ത്യൻ വംശജനായ സമീർ ബാനർജി ജൂനിയർ വിംബിൾഡൺ നേടിയപ്പോൾ, കൊൽക്കത്തയിലെ യു.എസ് കോൺസുലേറ്റ് അദ്ദേഹത്തെ 'ബംഗാളി അമേരിക്കൻ' എന്ന് വിളിക്കുകയും പിന്നീട് പ്രതിഷേധത്തെ തുടർന്ന് അത് 'ഇന്ത്യൻ അമേരിക്കൻ' എന്ന് പരിഷ്‌കരിക്കുകയും ചെയ്തു.

ദക്ഷിണ സുഡാൻ
ക്രിസ്ത്യാനികളുടെ അഭയസ്ഥാനമായി കൃത്യം പത്തുവർഷം മുമ്പാണ് ദക്ഷിണ സുഡാൻ സൃഷ്ടിക്കപ്പെട്ടത്. സമത്വവും സമ്പന്നവുമായ ദക്ഷിണ സുഡാനെക്കുറിച്ച് 2011 ൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ യാഥാർത്ഥ്യം അതിൽ നിന്ന് വളരെ അകലെയാണ് : രാജ്യം തീർത്തും ദരിദ്രമാണ്, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും ആരോപിക്കപ്പെടുന്നു.

'ദ്രാവിഡ നാട് ' അല്ലെങ്കിൽ united states of south india ' ആഗ്രഹിക്കുന്ന ആളുകൾ ഇന്ത്യയിലുണ്ട്. ബൈഡൻ ഉപദേശീയ സ്‌പെഷ്യലിസ്റ്റുകൾ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടാകണം. ഇത് യാഥാർത്ഥ്യമായാൽ പ്രതീക്ഷിച്ചതു പോലെ മിക്കവാറും സമത്വ സുന്ദര ഭാവിയൊന്നും വരികില്ലെന്ന് സാരം.

സാധാരണക്കാരായ ആഫ്രിക്കക്കാർ ഇന്ത്യക്കാരെക്കാൾ മുൻ കൊളോണിയലുകളെ മനസിലാക്കി. അവരുടെ നേതാക്കളും. അവർ പറഞ്ഞു, 'മിഷനറിമാർ വന്നപ്പോൾ അവരുടെ പക്കൽ പുസ്തകം ഉണ്ടായിരുന്നു, ഞങ്ങൾക്ക് ഭൂമിയുണ്ടായിരുന്നു. കണ്ണടച്ച് പ്രാർത്ഥിക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. കണ്ണുതുറന്നപ്പോൾ അവർക്ക് ഭൂമി ഞങ്ങൾക്ക് പുസ്തകം'. ഇന്ത്യക്കാരും നമ്മുടെ നേതാക്കളും ഇപ്പോഴും വസുധൈവ കുടുംബകം, അതിഥി ദേവോഭവ പ്രസംഗിച്ചു നടക്കുകയാണ്. ആഫ്രിക്കക്കാരിൽ നിന്ന് ഈ പാഠം നമ്മൾ പഠിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFRICA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.