തിരുവനന്തപുരം: കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനോട് ട്രെയിൻ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതിന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, നഗരസഭാ മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ അനിൽ വാഴുന്നോറടി എന്നിവരെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. സംഭവം ഗൗരവതരവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതും പാർട്ടിവിരുദ്ധവും അച്ചടക്കലംഘനവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് ഉണ്ണിത്താന്റെ ആരോപണം. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ഇ. ചന്ദ്രശേഖരൻ, കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ എന്നിവരും ട്രെയിനിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |