SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.13 PM IST

സിവിൽ സർവീസുകാർക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവണം : കാനം

s

തിരുവനന്തപുരം:പുരോഗമനപരമായ ആശയങ്ങൾ നടപ്പിലാക്കാനും, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാനും സിവിൽ സർവീസുകാർക്കു കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ് ) രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സരബുദ്ധിയോടെ സേവനങ്ങൾ നൽകാൻ കഴിഞ്ഞാലേ ജനപിന്തുണ ലഭിക്കൂ. വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ജനങ്ങൾക്ക് പരമാവധി സേവനം നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും കാനം പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള നിലപാടുകളാവണം സിവിൽ സർവീസുകാർ സ്വീകരിക്കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി പി. പ്രസാദ് പറഞ്ഞു . സാധാരണക്കാരന്റെ മുഖമാകണം മനസ്സിൽ തെളിയേണ്ടത്. ആഗോളവത്കരണത്തെ ചെറുക്കാനുള്ള ഉത്തരവാദിത്വം പൗരബോധമുള്ള സിവിൽ സർവീസുകാർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു . കെ.ജി.ഒ. എഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സജികുമാർ അദ്ധ്യക്ഷനായി. .എം.എ.അജിത് കുമാർ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, എൻ.ശ്രീകുമാർ, എസ്.വിനോദ് മോഹൻ, ഡോ.വി.എം ഹാരിസ് എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.