മിലാൻ: മാർപാപ്പയ്ക്ക് തപാലിൽ അയച്ച കത്തിൽ 3 വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇറ്റലിയിലെ മിലാനിലെ തപാൽ ഓഫീസിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇത് ഫ്രാൻസിൽ നിന്നാണ് അയച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ഇറ്റാലിയൻ പൊലീസ് അറിയിച്ചു.
കത്തുകൾ തരംതിരിക്കുന്നതിനിടയിലാണ് പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം, എന്ന വിലാസം എഴുതിയ കത്ത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. സംശയം തോന്നിയ തപാൽ ജീവനക്കാർ ഉന്നതാധികാരികളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിസ്റ്റളിൽ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകൾ കത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വത്തിക്കാനിലെ സാമ്പത്തിക പ്രവർത്തനത്തെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശവും കത്തിനുള്ളിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |