SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.33 PM IST

വാക്സിൻ സ്വീകരിക്കൂ.. സമ്മാനമായി ആപ്പിൾ എയർപോഡും സ്കോളർഷിപ്പും

bbbn

വാഷിംഗ്ടൺ : രാജ്യത്തെ വാക്സിനേഷൻ ദൗത്യം വിജയകരമാക്കാൻ പുതിയ തന്ത്രങ്ങളുമായി അമേരിക്ക. കൊവിഡ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് ആപ്പിൾ എയർപോഡ് പാരിതോഷികമായി നല്കാനൊരുങ്ങി വാഷിംഗ്ടൺ ഡി.സി .വാഷിംഗ്ടൺ മേയർ മുരിയൽ ബൗസറാണ് വാക്സിൻ സ്വീകരിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവരിൽ ഭാഗ്യവാന്മാർക്ക് 25,000 ഡോളർ സ്‌കോളർഷിപ്പും ഐപാഡുമാണ് സമ്മാനങ്ങൾ. 12 വയസ്സിനും 17 വയസ്സിനും ഇടയിയുളളവർ വാക്സിൻ സ്വീകരിച്ചാൽ എയർപോഡുകളും, ഐപാഡുകളും സ്‌കോളർഷിപ്പ് തുകയും, ഹെഡ് ഫോണുകളും ലഭിക്കുമെന്നാണ് മേയർ വ്യക്തമാക്കിയത്. രോഗവ്യാപനം തടയാനും മരണസംഖ്യ കുറയ്ക്കാനും വാക്സിനേഷൻ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയോടെയാണ് വാക്സിനേഷൻ വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കിയതോടെ ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക് ഓട്ടോ ഷോ അധികൃതർ റദ്ദാക്കി. ലൂസിയാനയിൽ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റും ഉപേക്ഷിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.