പ്യോംഗ്യാംങ് : യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങുന്നതിനിടെ ഇരു രാജ്യങ്ങൾക്കുമെതിരെ ഭീഷണി മുഴക്കി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി. ഉത്തര കൊറിയയുടെ മുന്നറിയിപ്പ് അവഗണിച്ച് സൈനികാഭ്യാസവുമായി മുന്നോട്ട് പോയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കിം യോ ജോംഗ് മുന്നറിയിപ്പ് നല്കി. അമേരിക്കയുമായുള്ള സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനം ചതിയാണ് . ഇത് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാക്കും. ഉത്തരകൊറിയയുടെ ശത്രുരാജ്യമായ അമേരിക്കയുമായി ദക്ഷിണ കൊറിയ സഹകരണം വർദ്ധിപ്പിക്കുന്നതാണ് പ്രകോപനത്തിന് പ്രധാന കാരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരമാണ് സൈനിക അഭ്യാസം നടത്തുന്നതെന്ന് അമേരിക്കൻ പ്രതിരോധ സേന വക്താവ് അറിയിച്ചു. ഈ മാസം 16 മുതൽ 26 വരെയാണ് സൈനിക അഭ്യാസം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |