തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,040 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 948 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. 861 പേർ രോഗമുക്തരായി. 9.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 10,031 പേർ ചികിത്സയിലുണ്ട്. പുതുതായി 2,093 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,261 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുളളവരുടെ ആകെ എണ്ണം 33,016 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |