SignIn
Kerala Kaumudi Online
Friday, 19 April 2024 3.38 PM IST

സംസ്ഥാനത്ത് 566 വാർഡുകളിൽ ലോക്ക്‌ഡൗൺ, ഏറ്റവും കൂടുതൽ മലപ്പുറത്ത്, ഇടുക്കിയിൽ നിയന്ത്രണങ്ങളില്ല

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഐ പി ആ‌ർ അനുസരിച്ച് പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലുള്ള 566 വാർഡുകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഐ പി ആർ എട്ടിനു മുകളിലുള്ള വാർഡുകളിലാണ് നിലവിൽ ലോക്ക്‌ഡൗൺ ഉള്ളത്.

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള വാർഡുകളിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശസ്ഥാപനങ്ങളിലായി 171 വാർഡുകളിലാണ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഇടുക്കിയിൽ മാത്രമാണ് ലോക്ക്‌ഡൗൺ വാർഡുകളില്ലാത്തത്. ഇവിടെ എല്ലാ വാർഡുകളിലും ഐ പി ആർ എട്ടിനു താഴെയാണ്.

പാലക്കാട് 102 വാർഡുകളിലും, തൃശൂരിൽ 85 വാർഡുകളിലും എറണാകുളത്ത് 51 വാർഡുകളിലും വയനാട് 47 വാർഡുകളിലും നിയന്ത്രണങ്ങളുണ്ട്. കോഴിക്കോട് - 21, കാസർകോട് - 24, കോട്ടയം - 26, ആലപ്പുഴ - 11, കൊല്ലം, കണ്ണൂർ - 7 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ലോക്ക്‌ഡൗൺ വാർഡുകളുടെ കണക്കുകൾ. തിരുവനന്തപുരത്തും പത്തനംതിട്ടയും ആറ് വാർഡുകളിൽ വീതം ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IPR, KERALA, LOCKDOWN, COVID NORMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.