SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.56 PM IST

ഉരുളക്കിഴങ്ങ് നൽകി പോപ്പിക്കൊരു ജീവിതം

v

ലണ്ടൻ: കൊവിഡ് ബ്രിട്ടനിലെമ്പാടും പടർന്ന് പിടിച്ചതോടെ ഷെഫായ പോപ്പി ഒ ടൂളി എന്ന യുവതിയ്ക്ക് ജോലി നഷ്ടമായി. തളർന്നിരുന്ന അവൾക്ക് തണലായി എത്തിയത്ഉരുളക്കിഴങ്ങായിരുന്നു. പതിനെട്ട്വയസ്സിലാണ് പോപ്പി ഷെഫിന്റെ കുപ്പായം അണിയുന്നത്. ജോലി നഷ്ടമായതോടെ വീട്ടുവാടകപോലും കൊടുക്കാൻ വഴിയില്ലാതായി. താമസം മാതാപിതാക്കളോടൊപ്പമായി. സമയം വെറുതെ കളയാതിരിക്കാനാണ് സഹോദരങ്ങളുടെ സഹായത്തോടെ ടിക്ക് ടോക്കിൽ പാചക വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. എന്നാൽ, എത്രനല്ല വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടും ഹിറ്റായിട്ടില്ല. എന്നാൽ ഒരു ദിവസം അപ്‌ലോഡ് ചെയ്ത ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം പോപ്പിയുടെ ജീവിതം മാറ്റിമറിച്ചു.

ഒരു ദശലക്ഷത്തിലധികം ആളുകളാണ് പോപ്പിയുടെ ഉരുളക്കിഴങ്ങ് റെസിപ്പി കണ്ടത്. അതോടെ ഉരുളക്കിഴങ്ങുകൾ കൊണ്ടുള്ള പല വ്യത്യസ്ത വിഭവങ്ങളും പോപ്പി പങ്കുവച്ചു തുടങ്ങി. വീഡിയോകൾ വമ്പൻ ഹിറ്റായി. ഇപ്പോൾ പോപ്പിയ്ക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

ഇപ്പോൾ വലിയ ബ്രാൻഡുകൾ വരെ പോപ്പിയെ തേടി എത്തിയിരിക്കുകയാണ്.

പോപ്പി കുക്ക്‌സ് എന്നൊരു ഇൻസ്റ്റഗ്രാം പേജും പോപ്പി തുടങ്ങിയിട്ടുണ്ട്. പുതിയ റെസിപ്പി ബുക്ക് തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ പോപ്പി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHEF TO TIKTOK STAR: HOW POTATO RECIPE VIDEOS TRANSFORMED LONDON WOMANS LIFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.