ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡൽ കേരളത്തിലെ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക്. ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചിരിക്കുന്നത്. ഡി വൈ എസ് പി എ അശോകൻ, മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവർക്കും മെഡലുകൾ ഉണ്ട്.
രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പൊലീസ് മെഡലുകൾ നൽകുന്നത്. ഇതിൽ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എൻ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ മെഡൽ നേടുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. 11 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശിൽ നിന്ന് പത്തും കേരള, രാജസ്ഥാൻ പൊലീസ് സേനകളിൽ നിന്ന് ഒൻപത് ഉദ്യോഗസ്ഥരും മെഡലിന് അർഹരായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് എട്ടും, ബിഹാറിൽ നിന്ന് ഏഴും, ദില്ലി, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആറ് പേർ വീതവും മെഡലിന് അർഹരായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും ഒരാളെ വീതം മെഡലിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |