കോട്ടയം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് വാക്സിൻ സ്വീകരിച്ച നിരവധി ആളുകൾ വ്യാപകമായി കൊവിഡിന് ഇരയാകുന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. ആരോഗ്യമന്ത്രി വീണ ജോർജ് ദയനീയ പരാജയമാണ്. മുൻ മന്ത്രി ഷൈലജയുടെ വില ജനങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത് . കൊവിഡ് വാക്നിനേക്കാൾ ഫലപ്രദമാണ് ഹോമിയോ എന്നാണ് തന്റെ അനുഭവ സാക്ഷ്യം. ആയൂർവേദത്തിനും കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്. സർക്കാർ എന്തിന് അലോപ്പതിയെ മാത്രം ആശ്രയിക്കുന്നതെന്നും ജോർജ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |