തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (2018 അഡ്മിഷൻ റെഗുലർ, 2017, 2016 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം.
സി.ബി.സി.എസ്.എസ്. - സി.ആർ. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ഗ്രൂപ്പ് 2 ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിഗ്രി, ബി.കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128)/ബി.എ. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (129), ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (116), ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എ. (എഫ്.ഡി.പി.സി.ബി.സി.എസ്.), ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 ബി.എസ്സി. എൻവയൺമെന്റൽ സയൻസസ്, എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ഗ്രൂപ്പ് 2 ബി.എസ്സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328), ഗ്രൂപ്പ് 2 (യ) ബി.എസ്.ഡബ്ല്യൂ. (315), സി.ആർ.സി.ബി.സി.എസ്.എസ്. ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ), ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്റോബയോളജി, ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ്, ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബി.ബി.എ. (195) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |