SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 PM IST

വണ്ണമുള്ള യുവതിയെ കയറ്റാതെ പാർട്ടി ബസ്

falen

ശരീരഭാരത്തിന്റെ പേരിൽ താൻ നേരിട്ട അപമാനത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് 27 കാരിയായ ഫാലൻ മേലിലോ എന്ന യുവതി.

പാർട്ടി ബസിൽ കയറാൻ അനുവാദം ലഭിക്കാത്തതിനെ കുറിച്ചാണ് വീഡിയോയിലൂടെ ഫാലൻ പറയുന്നത്. ഫ്ലോറിഡയിലെ മിയാമിയിലാണ് സംഭവം.

ജൂലായ് 31ന് ഡെയർ ഡേ ക്ലബ് സന്ദർശിക്കാനായി മേലിലോയും സുഹൃത്തുക്കളും ഒരു പാർട്ടി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റെടുത്ത ശേഷമാണ് അവർ ഉന്നയിച്ച ചില നിബന്ധനകൾ മേലിലോയുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെട്ടത്. ‘വണ്ണമുള്ള വലിയ പെൺകുട്ടികളെ ബസിൽ കയറ്റില്ല എന്നാണ് പ്രധാന നിബന്ധന. ‘ക്ഷമിക്കണം, വണ്ണമുള്ള പെൺകുട്ടികൾ ഈ പാർട്ടിയിൽ ഉണ്ടാകില്ല. ഇക്കാര്യത്തിൽ ഡോർമാൻ വളരെ കർക്കശക്കാരനാണ്. ക്ലബുകൾ ആവശ്യപ്പെടുന്ന യോഗ്യത നിങ്ങൾക്കില്ലെങ്കിൽ വെറുതെ സമയെ കളയരുതെന്നും നിബന്ധയിലുണ്ട്.

എന്നാൽ താനും സുഹൃത്തുക്കളും അവിടെയെത്തിയെങ്കിലും ബസിൽ കയറാൻ അനുവദിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ഞാൻ പ്ലസ് സൈസായതിനാൽ അകത്തു കയറാൻ അനുവദിച്ചില്ല. എനിക്ക് അത് വളരെ അപമാനമായി തോന്നി. ഞെട്ടിക്കുന്നതായിരുന്നു ആ അനുഭവം, അകത്തും പുറത്തും ഞാൻ സുന്ദരിയാണെന്ന് എനിക്ക് അറിയാം. പക്ഷേ, ആ നിമിഷത്തിൽ ഞാൻ നിസ്സഹായയായി. ഇത് ഒരു മോശം പ്രവണതയാണ്. സമൂഹത്തിൽ ഇത്തരത്തിലുള്ള വേർതിരിവിനെ കുറിച്ച് നമ്മൾ ഇനിയും കൂടുതൽ സംസാരിക്കണം. നമുക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് ’– മെലിലോ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, FALEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.