തിരുവനന്തപുരം: മുൻ മന്ത്റിയും എം.എൽ.എയുമായ കെ.ടി. ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഭീഷണിയെത്തിയത്. വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഹംസ എന്ന് പേര് പറഞ്ഞയാളുടെ ഭീഷണി. സി.പി.എമ്മിനൊപ്പം ചേർന്നുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം. വാഹനത്തിൽ ഒരുപാട് യാത്രചെയ്യുന്നയാളാണ്. അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്. ഈ ദിവസം ഓർമ്മയിൽ വച്ചോ, ഹംസയാണ് പറയുന്നത്, ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്ന് ശ്രദ്ധിച്ചോ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാൽ മതി. തറവാട് മാന്തും ഇങ്ങനെയൊക്കെയാണ് സന്ദേശത്തിലുള്ളത്. എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡി.ജി.പിക്ക് പരാതി നൽകി. ശബ്ദസന്ദേശവും പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |