സിഡ്നി : ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കാൻബെറയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ ആദ്യമായാണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
ലോക്ക്ഡൗൺ നിയമങ്ങൾ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസിനെ സഹായിക്കാൻ കൂടുതൽ സൈനിക സേവനം ഉറപ്പുവരുത്തുമെന്നും ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. ഡെൽറ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനത്തെ തുടർന്ന് സിഡ്നിയും മെൽബണും നിലവിൽ പൂർണ ലോക്ക്ഡൗണിലാണ്. രാജ്യത്ത് പലയിടങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |