SignIn
Kerala Kaumudi Online
Friday, 19 April 2024 10.38 PM IST

പ്രതിരോധം ശക്തം പിടിവിടാതെ കൊവിഡ്

covid

കൊച്ചി : ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചികിത്സാ സംവിധാനമുൾപ്പെടെ രോഗ പ്രതിരോധം ശക്തമാക്കി ജില്ലഭരണകൂടവും രംഗത്ത്.

10 ആശുപത്രികൾ, 60 ഓളം കൊവിഡ് കെയർ സെന്ററുകൾ, ഫസ്റ്റ് ലൈൻ, സെക്കന്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ എന്നിവ സജീവമാക്കുകയാണ്.

കളമശേരി മെഡിക്കൽ കോളേജിന് പുറമെ ആലുവയിലെ ജില്ല കൊവിഡ് ചികിത്സ കേന്ദ്രം, മൂവാറ്റുപുഴ , എറണാകുളം ജനറൽ ആശുപത്രികൾ, പള്ളുരുത്തി, പെരുമ്പാവൂർ, പിറവം, അങ്കമാലി താലൂക്ക് ആശുപത്രി​കൾ, സഞ്ജീവനി, അമ്പലമുകൾ കൊവിഡ് ആശുപത്രി, എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തടവുകാർക്കായി എറണാകുളം സബ് ജയിലിലും കൊവിഡ് കെയർ സെന്റർ സജ്ജമാക്കി.

പി​.വി​.എസ് ഇല്ലാത്തത് വലി​യ നഷ്ടം

കൊച്ചി​ നഗരവുമായി​ ബന്ധപ്പെട്ട കൊവി​ഡ് ചി​കി​ത്സയി​ൽ നി​ർണായകമായ പങ്കുവഹി​ച്ചി​രുന്ന കലൂർ പി​.വി​.എസ്. ആശുപത്രി​ സർക്കാർ കൈവി​ട്ടത് രോഗി​കൾക്ക് വലി​യ നഷ്ടമാണ്. കൊവി​ഡ് ചി​കി​ത്സയ്ക്കായി​ സർക്കാർ ഏറ്റെടുത്ത ആശുപത്രി​ ലി​സി​ ഹോസ്പി​റ്റൽ ഇതി​നി​ടെ വാങ്ങി​. കഴി​ഞ്ഞ മാസം ലി​സി​ പി​.വി​.എസ് കൈവശമെടുക്കുകയും ചെയ്തു.

2425 പേർക്ക് രോഗം

ഒരു പൊലീസ് ഉദ്യോഗസ്ഥനും 9 ആരോഗ്യ പ്രവർത്തക‌ർക്കുമുൾപ്പെടെ ജില്ലയിൽ ഇന്നലെ 2425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2381 പേർക്കും സമ്പർക്കവ്യാപനമാണ്.

 ചികിത്സയിൽകഴിയുന്നവർ... 24170

 ടി​.പി​.ആർ. : 12.15%

ചട്ടം ലംഘിച്ചാൽ കർശന നടപടി

വ്യാപാര സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ കാർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. തിരക്ക് കണക്കിലെടുത്ത് മാർക്കറ്റുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദേശം നൽകി.


183 പേർക്കെതിരെ നടപടി
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയിൽ കൊവിഡ് മാനദണ്ഡ ലംഘനത്തിന് ഇന്നലെ 183 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനുമാണ് കേസ്.

വാക്‌സിനേഷൻ
ആഗസ്റ്റ് 13, 14, 15 തീയതികളിൽ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വിഭാഗത്തിലും ഉൾപ്പെട്ടവർക്ക് വാക്സിൻ ലഭ്യമാക്കും.സർക്കാർ വാക്സിനേഷൻ സെന്ററുകളിൽ സ്ലോട്ട് ബുക്കിംഗ് ഇന്നലെ രാത്രി ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. വാർഡ് തലത്തിലുള്ള സംവിധാനം മുഖേന വാക്സിൻ ലഭ്യത അനുസരിച്ചായിരിക്കും വിതരണം. ഹാർബറുകളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. കോർപ്പറേഷൻ പരിധിയിൽ കൂടുതൽ വാക്സിനേഷൻ ടീമുകൾ രൂപീകരിക്കാനും തീരുമാനിച്ചു.

രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ

• വെങ്ങോല .....................79
• തൃക്കാക്കര ....................60
• പായിപ്ര ..........................59
• കുന്നത്തുനാട് ..............56
• ചിറ്റാറ്റുകര..................... 55
• തൃപ്പൂണിത്തുറ...............53
• കോട്ടുവള്ളി ................... 51
• എളംകുന്നപ്പുഴ...............49

 ഇന്നലെ രോഗമുക്തി നേടിയവർ........ 2703

 പുതുതായി നിരീക്ഷണത്തിലായവർ..........3942

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.