കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽനിന്ന് മന്ത്രി ആർ. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥി കേരള കോൺഗ്രസ് നേതാവ് തോമസ്. ജെ. ഉണ്ണിയാടൻ നൽകിയ ഹർജിയിൽ മന്ത്രി ബിന്ദുവിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വി. ഷേർസിയാണ് ഹർജി പരിഗണിക്കുന്നത്. പ്രൊഫസർ അല്ലാതിരുന്നിട്ടും പേരിനൊപ്പം പ്രൊഫസറെന്നു ചേർത്താണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നുമാണ് ഉണ്ണിയാടന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |