SignIn
Kerala Kaumudi Online
Friday, 19 April 2024 8.29 PM IST

കൊച്ചിക്ക് മികച്ച ഗതാഗതസൗകര്യം: സർവേ ആരംഭിച്ചു

kochi-traffic

കൊച്ചി: കൊച്ചിയിലെ പൊതുഗതാഗത പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ സർവേ ആരംഭിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ട്രാൻസ്‌പോർട്ട് ഫോർ ഓൾ ചലഞ്ചിന്റെ ഭാഗമായാണ് സർവേ. കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡാണ് കൊച്ചിക്കുവേണ്ടി ചലഞ്ചിൽ പങ്കെടുക്കുന്നത്.
പൊതുഗതാഗതം മെച്ചപ്പെടുത്താനും സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനും പറ്റുന്ന നിലയിലേയ്ക്ക് നഗരങ്ങളെ മെച്ചപ്പെടുത്താനുമാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
സ്‌മാർസിറ്റി മിഷൻ സി.ഇ.ഒയുടെ അദ്ധ്യക്ഷതയിൽ 25 അംഗങ്ങളുൾപ്പെട്ട ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിച്ചു. സർവേയിലൂടെ ലഭിക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്തു പരിഹാരമാർഗം ടാസ്‌ക് ഫോഴ്‌സ് നിർദേശിക്കും. പരിഹാരമാർഗങ്ങൾ സ്റ്റാർട്ട് അപ്പുകൾ വഴി വികസിപ്പിച്ചു പരീക്ഷിക്കാൻ കഴിയും.
ചലഞ്ചിന് പിന്തുണ നൽകാൻ താല്പര്യമുള്ള സന്നദ്ധസംഘടനകൾക്കും സ്റ്റാർട്ടപ്പുകൾക്കും മിഷനുമായി ബന്ധപ്പെടാം. പൊതുഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മനസിലാക്കാൻ ആരംഭിച്ച ഓൺലൈൻ സർവേയുടെ ലിങ്കിലൂടെ ജനങ്ങൾക്ക് പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാം.
ലിങ്ക് : https://forms.gle/jQZbGycTarDTuH5t5

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRANSPORT SURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.