തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകത്തിൽ ബാർകോഴ, ബന്ധുനിയമനം തുടങ്ങിയ കേസുകളുടെ ഔദ്യോഗിക വിവരങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. പൊലീസ് സേനാ അവകാശ നിയന്ത്റണ നിയമത്തിലെ മൂന്നും നാലും വകുപ്പുകൾ പ്രകാരം രണ്ടു വർഷം വരെ തടവോ, 2000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ജേക്കബ് തോമസിനെതിരെ ചുമത്തിയിട്ടുള്ളത്. പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെ 2017 ഡിസംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ 36 സാക്ഷികളുണ്ട്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകമാണ് പ്രധാന തൊണ്ടിമുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |