SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 AM IST

വെള്ളത്തിലാകുമോ പരേഡ് ?

police
പരേഡിന്റെ പരിശീലനത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിലെ ചെളിക്ക് സമീപത്തു കൂടി നടന്നുനീങ്ങുന്നു

പത്തനംതിട്ട : മഴ പെയ്താൽ ജില്ലാ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിന പരേഡ് ചെളിവെളളത്തിലാകുമോ എന്ന് ആശങ്ക. പച്ചപ്പ് നിറഞ്ഞ മൈതാനത്തിന്റെ നടുഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലെ വെളളമാണിത്. ഇന്നും നാളെയും മഴ പെയ്താൽ പരേഡ് വെള്ളത്തിലാകും. കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ട്രാക്കിന് സമാന്തരമായി ഒാട പണിതിട്ടുണ്ട്. ഇവിടെ മണ്ണും മാലിന്യവും കെട്ടിക്കിടന്ന് ഒഴുക്ക് തടസപ്പെട്ടു. ഇന്നും നാളെയും മഴ പെയ്താൽ മൈതാനത്തെ വെള്ളം പമ്പ് ചെയ്ത് പുറത്തുകളയേണ്ടിവരും.

സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സൽ ഇന്നലെ നടന്നത് ട്രാക്ക് ഭാഗത്താണ്. ഇവിടെ ചെളി നിറഞ്ഞിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ റിഹേഴ്സലിന് നേതൃത്വം നൽകി. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ പരേഡ് പരിശോധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.