പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 630 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,37,220 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,29,691 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ 426 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,30,020 ആണ്. ജില്ലക്കാരായ 6361 പേർ ചികിത്സയിലാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കോട്ടാങ്ങൽ സ്വദേശി (73),
2) തിരുവല്ല സ്വദേശിനി (43) ,
3) ഓമല്ലൂർ സ്വദേശി (69) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |