കോഴിക്കോട്: ബംഗളുരു ആസ്ഥാനമായുള്ള ഐ ടി കമ്പനിയായ ഹെക്സ്വെയ്ൽ ഇന്ററാക്ടീവിന് കോഴിക്കോട് ഗവ. സൈബർ പാർക്കിലും സാന്നിദ്ധ്യമായി. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെന്റ്, വെബ്, ഐ.ടി സർവീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് കമ്പനി കോഴിക്കോട്ടും പ്രവർത്തനമാരംഭിച്ചത്.
പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ മുഹമ്മദലി, ബംഗളുരുവിലെ എംപയർ ഗ്രൂപ്പ് ചെയർമാൻ കെ.പി.സി മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹെക്സ്വെയ്ൽ എം.ഡി മസൂദ് മുഹമ്മദ്, ഓപ്പറേഷൻസ് ഹെഡ് ജിൽജിൽ ഗോവിന്ദ്, ക്രിയേറ്റിവ് ഡയറക്ടർ ജോബി തോമസ്, സൈബർ പാർക്ക് ഡെപ്യൂട്ടി മാനേജർ ബിജേഷ് അധികാരത്ത്, കാഫിറ്റ് പ്രസിഡന്റ് പി.ടി.ഹാരിസ്, സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |