കോഴിക്കോട്: ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷ്യൽ ആർട്സ് അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ - വനിതാ ചാമ്പ്യൻഷിപ്പ് സെപ്തംബർ 1,2,3, തീയതികളിലായി വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ലബ്ബ് സെക്രട്ടറിയുടെ അനുമതിക്കത്ത്, കൊവിഡ് പരിശോധന മെഡിക്കൽ സർട്ടിഫിക്കറ്റ്, സബ് ജൂനിയർ / ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 1 ന് രാവിലെ 8 മണിയ്ക്ക് മുമ്പായി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 94475 38049.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |