SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.50 AM IST

ജല ഗുണനിലവാര പരിശോധന , 12 സ്‌കൂളുകളിൽ ലാബുകൾ റെഡി

lab

കോഴിക്കോട്: ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തിയുള്ള ജല ഗുണനിലവാര പരിശോധനാ ലാബ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ബേപ്പൂർ, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 12 ലാബുകൾ സജ്ജമായിക്കഴിഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതോടെ പൊതുജനങ്ങൾക്ക് ഇവിടെ നിന്നുള്ള സേവനം ലഭ്യമാകും.

ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് മണ്ഡലങ്ങൾ തോറും ജലഗുണനിലവാര പരിശോധന ലാബുകൾ സജ്ജീകരിക്കുന്നത്. രണ്ടാംഘട്ടത്തിൽ മറ്റു നാലു മണ്ഡലങ്ങളിലായി 23 ലാബുകൾ കൂടി ഒരുക്കുന്നുണ്ട്

 ലാബുകൾ ഇവിടെ

 ബേപ്പൂർ: 1. രാമനാട്ടുകര സേവാമന്ദിർ ഹയർ സെക്കൻഡറി 2. ഫറോക്ക് ഗവ.ഗണപത് ഹയർ സെക്കൻഡറി, 3. കടലുണ്ടി സി.എം ഹയർ സെക്കൻഡറി, 4. ചെറുവണ്ണൂർ ജി.എച്ച്.എസ്.എസ്

 കോഴിക്കോട് സൗത്ത്: 1. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, 2. ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്, 3. കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്, 4. മെഡിക്കൽ കോളേജ് കാമ്പസ് ജി.എച്ച്.എസ്.എസ്.

 കുന്ദമംഗലം: 1. കുന്ദമംഗലം ജി.എച്ച്.എസ്.എസ്, 2. ഇരിങ്ങല്ലൂർ ജി.എച്ച്.എസ്.എസ്.

 കൊയിലാണ്ടി: 1. പയ്യോളി ജി.വി.എച്ച്.എസ്.എസ്, 2. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.

 രണ്ടാം ഘട്ടത്തിൽ

 തിരുവമ്പാടി: 2

 ബാലുശ്ശേരി: 5

 പേരാമ്പ്ര: 10

 നാദാപുരം: 6

 കുട്ടികൾക്കും പങ്കാളിത്തം

കുറഞ്ഞ നിരക്കിൽ കുടിവെള്ളത്തിന്റെ പ്രാഥമികതല ഗുണനിലവാര പരിശോധനയ്ക്കുള്ള സൗകര്യം പ്രാദേശികമായി ലഭ്യമാക്കുകയാണ് ഹരിതകേരളം മിഷന്റെ പദ്ധതിയുടെ ലക്ഷ്യം.പരിശോധനയിൽ കുട്ടികളെക്കൂടി പങ്കാളികളാക്കും.

ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളിൽ പ്രധാനമായും പരിശോധിക്കുക ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണസാന്നിദ്ധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖരപദാർത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.