SignIn
Kerala Kaumudi Online
Friday, 19 April 2024 11.52 AM IST

രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി തുടങ്ങി "മക്കൾക്കൊപ്പം "

family

പത്തനംതിട്ട : മക്കൾക്കൊപ്പം രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി വിദ്യാർത്ഥികളിലെ ആത്മവിശ്വാസം വളർത്തിയെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ മക്കൾക്കൊപ്പം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം ലഭിച്ച അദ്ധ്യാപകർ ഓൺലൈൻ മാദ്ധ്യമം വഴിയാണ് രക്ഷിതാക്കളുമായി സംവദിക്കുന്നത്. അതതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും പി.ടി.എയുമാണ് സ്‌കൂൾതല സംഘാടനത്തിനു നേതൃത്വം നൽകുന്നത്. രക്ഷിതാക്കളുടെ സൗകര്യാർത്ഥം വൈകിട്ട് 7ന് ശേഷമാണ് ക്ലാസുകൾ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി രാജപ്പൻ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖാ സുരേഷ്, വികസനം സ്ഥിരം സമിതി അദ്ധ്യക്ഷ ബീന പ്രഭ, ക്ഷേമകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.കെ ലതാകുമാരി, സി. കൃഷ്ണകുമാർ, സാറാ ടീച്ചർ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്.ബീനാ റാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാലിൻ, തിരുവല്ല ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ, എസ്.എസ്‌.കെ ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ കെ.ജി.പ്രകാശ് കുമാർ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ കെ.സുധ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്.രാജേഷ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എൻ.അനിൽ, ജില്ലാ സംഘാടക സമിതി കൺവീനർ ഡോ. ആർ. വിജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.