SignIn
Kerala Kaumudi Online
Friday, 19 April 2024 7.28 PM IST

സഹ. ബാങ്കുകളിലെ ഓഡിറ്റ് ശക്തിപ്പെടുത്തും

vasa

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഓഡിറ്റ് സംവിധാനം പരിഷ്‌കരിക്കുന്നതിനും കുറ്റമറ്റ രീതിയിൽ ഓഡിറ്റ് നടത്തുന്നതിനും ആവശ്യമായ നിയമ പരിഷ്‌കരണ നടപട‌ികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ‌ നിയമസഭയെ അറിയിച്ചു. സഹകരണ ഓഡിറ്റർ തസ്‌തികയിലേക്ക് ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസിലെ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത പദവിയിലുള്ള ഓഫീസറുടെ ഡെപ്യൂട്ടേഷനിലുള്ള സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സഹകരണ ബാങ്കുകളിൽ വായ്‌പയ്‌ക്കായി ഈ‌‌‌ട് നൽകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതു സംബന്ധിച്ച് നിർദേശം നൽകും. നിലവിൽ വസ്‌തുവിന്റെ മൂല്യം നോക്കി വായ്‌പ അനുവദിക്കുന്നതിനൊപ്പം വായ്‌പയുടെ ഉദ്ദേശ്യം,​ വായ്‌പയിലൂടെ ലഭ്യമാകുന്ന വരുമാനം, ഭൂമിക്കുണ്ടാകുന്ന മൂല്യവർദ്ധന, വായ്‌പാക്കാരന്റെ തിരിച്ചടവ് എന്നിവ കൂടി പരിശോധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.