തിരുവനന്തപുരം: പൾസ് ഓക്സിമീറ്ററിന്റെ സാങ്കേതികവിദ്യ എൻജിനിയറിംഗ് കോളേജുകൾക്ക് സാങ്കേതിക സർവകലാശാല കൈമാറും. തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് വികസിപ്പിച്ചെടുത്തതാണ് 'ഓക്സിഫൈൻ' എന്ന ഓക്സീമീറ്റർ. ഇതിലൂടെ പൾസ് നിരക്കും രക്തത്തിലെ ഓക്സിജൻ അളവും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിരീക്ഷിക്കാനാവും. മൈക്റോബി യു.എസ്.ബി പവർ അഡാപ്റ്ററുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ ബാറ്ററികളുടെ ആവശ്യമില്ല. 500- 600 രൂപയേ വിലവരൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |