അംഗീകാരം കുറ്റാന്വേഷണ മികവിന്
ന്യൂഡൽഹി: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തിൽ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. സി.ബി.ഐയിലെ 15 പേരും 28 വനിതാ ഉദ്യോഗസ്ഥരും അടക്കം ആകെ 152 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. കുറ്റാന്വേഷണത്തിൽ ഉന്നത നിലവാരവം കൊണ്ടുവരാനും ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 2018 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്.
കേരളത്തിൽ നിന്നു മെഡൽ ലഭിച്ച ഉദ്യോഗസ്ഥർ:
എസ്.പി സുജിത് ദാസ്, എ.ഐ.ജി ഹരിശങ്കർ, ഡിവൈ.എസ്.പിമാരായ എ.അശോകൻ, വി.വി.ബെന്നി, പി.വിക്രമൻ, ഇൻസ്പെക്ടർമാരായ സിജു ബി.കെ, സി. അലവി, ഷിന്റോ പി. കുര്യൻ, കെ.ജെ. പീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |