SignIn
Kerala Kaumudi Online
Thursday, 25 April 2024 2.58 AM IST

കർശന നിയന്ത്രണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം

indepence

തൃശൂർ : കൊവിഡ് സാഹചര്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ നടത്തും. 15 ന് രാവിലെ 9 ന് തുടങ്ങുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഔപചാരികമായി മാത്രം പരേഡ് നടത്തും. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പരേഡിൽ പങ്കെടുക്കാവുന്ന സൈനിക വിഭാഗങ്ങളെ പരമാവധി 3 മുതൽ 5 വരെയാക്കി. ക്ഷണിതാക്കളുടെ പരമാവധി എണ്ണം 100 ആണ്. മാർച്ച് പാസ്റ്റ് ഇല്ലാതെ നാഷണൽ സല്യൂട്ട് നാമ മാത്രമായി സ്വീകരിക്കും. സ്റ്റുഡന്റ്‌സ് പൊലീസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി ജൂനിയർ എന്നീ സൈനിക വിഭാഗങ്ങളുടെ പരേഡും ഈവർഷം അനുവദനീയമല്ല. മുൻനിര കൊവിഡ് പോരാളികളായ 3 ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർ, മൂന്ന് സാനിറ്റേഷൻ ജീവനക്കാർ എന്നിവർ നിർബന്ധമായും പങ്കെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SWTANTRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.