മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ സംബന്ധിച്ച അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.പി.അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിവേദനം നൽകി. റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായ ആവശ്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. വള്ളിക്കുന്ന് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മതിയായ ഉയരം ഇല്ലാത്തതിനാൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോം ഉയർത്തുന്ന കാര്യത്തിന് പ്രഥമ പരിഗണന നൽകാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |