SignIn
Kerala Kaumudi Online
Thursday, 25 April 2024 3.27 PM IST

ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റം; രണ്ടിടത്തും ഭരണം മാറിയില്ല

gvggg

മലപ്പുറം: ജില്ലയിലെ നാല് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തും വിജയിച്ച് യു.ഡി.എഫിന്റെ മുന്നേറ്റം. രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഒരെണ്ണം എൽ.ഡി.എഫിന് നഷ്ടമായി. തലക്കാട് പഞ്ചായത്തിലെ പാറശ്ശേറി വെസ്റ്റ് വാർഡ് സി.പി.എം നിലനിറുത്തി. ഫലം എവിടെയും ഭരണമാറ്റത്തെ സ്വാധീനിക്കില്ല. വണ്ടൂരിലും ചെറുകാവിലും തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിന് വഴിവയ്ക്കുമെന്നതിനാൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ഇരു ഇടങ്ങളിലും വിജയിച്ചതോടെ യു.ഡി.എഫ് ഭരണസമിതി തുടരും.

വണ്ടൂരിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 11 അംഗങ്ങൾ വീതമായിരുന്നു. നറുക്കെടുപ്പിൽ ഭരണം യു.ഡി.എഫിന് ലഭിച്ചു. കോൺഗ്രസ് അംഗം മരിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കഴിഞ്ഞ തവണ മൊടപ്പിലാശ്ശേരി വാർഡിൽ ഏഴ് വോട്ടിനാണ് കോൺഗ്രസ് വിജയിച്ചതെങ്കിൽ ഇത്തവണ കോൺഗ്രസിലെ യു.അനിൽകുമാർ ഭൂരിപക്ഷം 84 വോട്ടായി ഉയർത്തി.

ചെറുകാവിൽ 19 അംഗങ്ങളിൽ യു.ഡി.എഫ് 9, എൽ.ഡി.എഫ് 8, ബി.ജെ.പി 1 എന്ന നിലയിലായിരുന്നു കക്ഷിനില. എൽ.ഡി.എഫ് വിജയിച്ചാൽ സീറ്റ് നില തുല്യമാവും. ഭരണം നിശ്ചയിക്കാൻ നറുക്കെടുപ്പ് വേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു. നേരത്തെ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന ചേവായൂർ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ് അംഗം മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിലെ കെ.വി.മുരളീധരൻ 305 വോട്ടിന് വിജയിച്ചു.

തലക്കാട് പഞ്ചായത്തിലെ 19 അംഗങ്ങളിൽ എൽ.ഡി.എഫിന് - 9, യു.ഡി.എഫിന് - 8, ബി.ജെ.പിക്ക് - 1 എന്നിങ്ങനെയായിരുന്നു അംഗബലം. സി.പി.എം സ്ഥാനാർത്ഥി കെ.എം.സജ്ല 244 വോട്ടിന് വിജയിച്ചതോടെ എൽ.ഡി.എഫ് ഭരണം നിലനിറുത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ഒരുദിവസം മുമ്പ് സി.പി.എം സ്ഥാനാർത്ഥി മരണപ്പെട്ടിരുന്നു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ യു.ഡി.എഫ് പിടിച്ചെടുത്തു.15 വർഷമായി എൽ.ഡി.എഫ് വിജയിക്കുന്ന സീറ്റാണിത്. മുസ്ലിം ലീഗിലെ ബാബു എലക്കാടൻ(എസ്.ടി സംവരണം) 429 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 1,050 വോട്ടിനാണ് എൽ.ഡി.എഫ് വിജയിച്ചിരുന്നത്.

വോട്ട് നിലയിങ്ങനെ

വഴിക്കടവ് ഡിവിഷൻ

ബാബു എലക്കാടൻ(യു.ഡി.എഫ്)​ - 4,​109

എ.നിഖിത് (എൽ.ഡി.എഫ്)​ - 3,​680

കെ.അഭിലാഷ് (ബി.ജെ.പി)​ - 340

ആകെ പോൾ ചെയ്ത വോട്ട് - 8,​129

ലീഡ് - 429

ചെറുകാവ് -ചേവായൂർ

കെ.വി.മുരളീധരൻ(യു.ഡി.എഫ്)​ -719

ഹരിദാസൻ കാണിയാളി(ഇടതുസ്വതന്ത്രൻ)​ - 414
കാണിയാളി ബാബുരാജ് (ബി.ജെ.പി)​ - 322

ആകെ പോൾ ചെയ്ത വോട്ട് - 1,​479

ലീഡ് - 305

വണ്ടൂർ മൊടപ്പിലാശ്ശേരി

യു.അനിൽകുമാർ(യു.ഡി.എഫ്)​ - 788

മൂന്നാംപടി വിജയൻ (എൽ.ഡി.എഫ്)​ - 704

ഗിരീഷ് പൈക്കാടൻ (ബി.ജെ.പി)​ - 95

ആകെ പോൾ ചെയ്ത വോട്ട് - 1,​587

ലീഡ് - 84

തലക്കാട് - പാറശ്ശേരി വെസ്റ്റ്

ഷർബീന (യു.ഡി.എഫ് സ്വതന്ത്ര)​ - 343

കെ.എം.സജ്‌ല (എൽ.ഡി.എഫ്)​ - 587

സുജാത (ബി.ജെ.പി)​ -74

ആകെ പോൾ ചെയ്ത വോട്ട് - 1,​004

ലീഡ് - 244

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.