തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവത്തിനുള്ള നിറകതിർ നൽകുന്നതിനായി കൃഷി നടന്ന പുത്തരിക്കണ്ടത്തും, നിയമസഭാ വളപ്പിലും ഇന്ന് കൊയ്ത്തുത്സവം നടക്കും. നിയമസഭാ വളപ്പിൽ രാവിലെ 8ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് കറ്റ കൊയ്ത് മേയർ ആര്യാ രാജേന്ദ്രന് കൈമാറും. പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 8.30ന് കൃഷിമന്ത്രി പി. പ്രസാദ് കൊയ്ത്ത് നടത്തി മേയർക്ക് കൈമാറും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും.
കൊയ്ത കറ്റകൾ വൈകിട്ട് നാല് മണിക്ക് മേയർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം അധികൃതർക്ക് കൈമാറും. കൃഷി മഴയിൽ നശിച്ചുപോകാതിരിക്കാൻ നഗരസഭ ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തിയതിന്റെ ഫലമായാണ് പുത്തരിക്കണ്ടത്ത് വിളവെടുക്കാൻ കഴിഞ്ഞതെന്ന് മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |