SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.45 PM IST

ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു

gggg

തിരുവനന്തപുരം: ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്ഥാപന തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി ജില്ലാതല സംഘാടകസമിതിയംഗങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രത്യേകം തയ്യാറാക്കിയ വേദികളിൽ ഓൺലൈനായി പ്രദർശിപ്പിക്കും. ജനകീയ ആസൂത്രണത്തിൽ പങ്കാളികളായ മുൻകാല അദ്ധ്യക്ഷന്മാർക്കും ജനപ്രതിനിധികൾക്കും മെമ്മന്റോ നൽകി ആദരിക്കും. രജത ജൂബിലിയുടെ ഭാഗമായി മിയാവാക്കി മാതൃകയിൽ വനങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. ഡി.പി.സി അംഗങ്ങൾ, ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ, സർക്കാർ പ്രതിനിധി ബി. ബിജു, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം.ഇ.എം സഫീർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.