SignIn
Kerala Kaumudi Online
Saturday, 20 April 2024 2.55 AM IST

അണ്ടിപ്പരിപ്പും ഏലയ്ക്കയുമെത്തി; ഓണക്കിറ്റ് പായ്ക്കിംഗ് തകൃതി

t

കൊല്ലം: അണ്ടിപ്പിരിപ്പും ഏലയ്ക്കയും ഇന്നലെ എത്തിയതോടെ ജില്ലയിൽ സപ്ലൈകോയുടെ ഓണക്കിറ്റ് പായ്ക്കിംഗ് പുനരാരംഭിച്ചു. കിറ്റ് എത്താത്തതിനാൽ പ്രതിസന്ധിയിലായ വിതരണവും ഇന്നലെ മുതൽ സജീവമായി.

അണ്ടിപ്പരിപ്പ് ഇല്ലാതിരുന്നതിനാലാണ് കിറ്റ് തയ്യാറാക്കൽ ആദ്യം മുടങ്ങിയത്. പ്രാദേശിക തലത്തിൽ അണ്ടിപ്പരിപ്പ് വാങ്ങാൻ ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയെങ്കിലും ഉയർന്ന വിലയായതിനാൽ വാങ്ങിയില്ല. ഇതോടെ അണ്ടിപ്പരിപ്പിന് പകരം പുളിയോ പഞ്ചസാരയോ കായപ്പൊടിയോ ആട്ടയോ നൽകാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം സപ്ലൈകോ ഹെഡ് ഓഫീസ് നേരിട്ട് അണ്ടിപ്പരിപ്പ് വാങ്ങി ഡിപ്പോകളിൽ എത്തിക്കുകയായിരുന്നു. തുവര പരിപ്പിന്റെ ക്ഷാമത്തിനും പരിഹാരമായിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 2 വരെ കിറ്റ് കൈപ്പറ്റിയവർ

 എ.എ.വൈ: 32134

 മുൻഗണന വിഭാഗം: 79,865

 മുൻഗണനേതര സബ്സിഡി വിഭാഗം: 5,321

 മുൻഗണനേതര സബ്സിഡി രഹിത വിഭാഗം: 2781

 ഇതുവരെ കിറ്റ് കൈപ്പറ്റിയവർ: 1,20,101

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ONAM KIT, CASHEW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.