വരുൺ ധാര സംവിധാനം ചെയ്ത സ്വപ്നം എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ സ്നേഹ ബാബുവും അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ വിനീത് വിശ്വവും പ്രധാന വേഷങ്ങളിൽ എത്തിയ ഹ്രസ്വ ചിത്രം വിചിത്രമായ പരസ്പര ബന്ധമില്ലാത്ത സ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നത്, കോമഡി നിറഞ്ഞ ഹ്രസ്വചിത്രം വ്യത്യസ്ത അനുഭവമാണ് നൽകുന്നത്. തന്റെ അമ്മയുടെ മാല കാമുകന് കൊടുക്കുന്നതായി സ്വപ്നം കാണുന്ന നായികാ പിന്നീട് സംഭവിക്കുന്ന പൊല്ലാപ്പാണ് സ്വപ്നം പറയുന്നത്. വിനീത് വാസുദേവൻ, വിസ്മയ ബിജു, വിജിൽ സി ജോസ്, മനു, രമാദേവി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു. ഇതിനോടൊകം ഒരു ലക്ഷം പേരാണ് സ്വപ്നം യൂട്യൂബിൽ കണ്ടത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വരുണും വിഷ്ണു പടിക്കലും ചേർന്നാണ്.ഛായാഗ്രഹണം ജിമ്മി ഡാനി, സംഗീതം രജത് പ്രകാശ്, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |