അകാലത്തിൽ പൊലിഞ്ഞ തന്റെ പ്രിയപാതിയുടെ ഓർമ്മകൾക്ക് മുന്നിൽ പിന്നണി ഗായകൻ ബിജു നാരായണന്റെ ഗാനാർച്ചന.ഭാര്യ ശ്രീലതയുടെ വിവിധ ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വിഡിയോയാണ് ബിജു നാരായണൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഒപ്പം ബിജു നാരായണന്റെ സ്വരമാധുരിയിലുള്ള ഒരു ഗാനവും. പ്രിയപ്പെട്ടവളുടെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം ഈ ഗാനാർച്ചനയിലൂടെ. എസ് എസ് ബിജു എഴുതിയ വരികൾ ബജു നാരായണൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. 2 019 ആഗസ്റ്റ് 13നായിരുന്നു ശ്രീലതയെ മരണം കവർന്നത്. കാൻസർ രോഗത്തിന് ദീർഘനാളായി ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിതമായ മരണം. പ്രണയവിവാഹമായിരുന്നു ബിജു നാരായണന്റെയും ശ്രീലതയടെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |