ഓഷോ രജനീഷിന്റെ ചിത്രം പതിച്ച ഷർട്ട് ധരിച്ചുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ താരത്തിന്റെ മുഖം വ്യക്തമല്ല. എന്നാൽ, സമൂഹ മാദ്ധ്യമത്തിൽ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു.
ഓഷോ രജനീഷിന്റെ വലിയ ആരാധകനാണ് മോഹൻലാൽ. അദ്ദേഹത്തെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ പദ്ധതിയുണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്യാനിരുന്ന ഇറ്റാലിയൻ സംവിധായകൻ ഓഷോ തലയിൽ വച്ചിരുന്ന തൊപ്പി മുൻപ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന് പ്രിയപ്പെട്ട ഒാഷോ ഫലിതങ്ങൾ പുസ്തകമായിട്ടുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രോഡാഡിയുടെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. ലൂസിഫറിനുശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മീനയും കല്യാണി പ്രിയദർശനുമാണ് നായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |