കോട്ടയം: ജില്ലയിൽ 1032 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1024 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ പേർ രോഗബാധിതരായി. പുതുതായി 7978 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.93 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 449 പുരുഷൻമാരും 401 സ്ത്രീകളും 182 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 957 പേർ രോഗമുക്തരായി. 7538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234408 പേർ കൊവിഡ് ബാധിതരായി. 224786 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 41933 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |