കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആലോഷിച്ചു. ഇതിന്റെ ഭാഗമായി കിഴക്കെ നടയിൽ തൂശനിലയിൽ അരിമാവ് അണിഞ്ഞ് അതിന് മുകളിൽ കറ്റകൾ വച്ച് ക്ഷേത്രത്തിലെ അടികളായ കുന്നത്ത് മഠത്തിൽ പരമേശ്വരനുണ്ണി അടികൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി. തുടർന്ന് കോവിലകത്തേക്ക് ഇല്ലം നിറയ്ക്കുളള കതിർ കോയ്മയ്ക്ക് നൽകി. നമസ്കാര മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അരിമാവ് അണിഞ്ഞ് നെയ്വിളക്കിന് മുൻപിൽ കറ്റകൾ വച്ച് കുന്നത്ത് മഠത്തിൽ പരമേശ്വരനുണ്ണി അടികളുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. ശേഷം നാലമ്പലം പ്രദിക്ഷണം വച്ച് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. അതിന് ശേഷം ഗണപതി, സപ്തമാതൃകൾ, ശിവൻ, ക്ഷേത്രപാലകൻ എന്നിവടങ്ങളിലേക്കും എഴുന്നള്ളിച്ചു. പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.
ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം മേൽശാന്തിമാരായ ഭരതൻശാന്തി, മനുശാന്തി, കീഴ്ശാന്തി ജിതിൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |