കോട്ടയം: കാവുകൾ സംരക്ഷിക്കുന്നതിനുളള കർമ്മപദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ 20,000 രൂപ വീതം എട്ടു കാവുകൾക്ക് ധനസഹായം അനുവദിച്ചു. പനച്ചിക്കാട് കിഴുപുറത്ത് ഇല്ലം, കൂരോപ്പട കോലത്തേട്ട് സർപ്പക്കാവ്, മേമുറി നാഗവള്ളിൽ സർപ്പക്കാവ് , വാഴൂർ ആയില്യം കാവ് സർപ്പക്കാവ്, വാഴപ്പള്ളി പാപ്പാടി ഹനുമാൻ ദേവർ സ്ഥാനം, ഉദയനാപുരം വല്ലാഴത്ത് ഇല്ലം, തിരുവാർപ്പ് സ്വാമിയാർ മഠം സർപ്പക്കാവ്, ചമ്പക്കര കൈതക്കാട്ട് കാവ് എന്നീ കാവുകൾക്കാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക
യെന്ന് ജില്ലാ സാമൂഹ്യ വനവത്ക്കരണ വിഭാഗം മേധാവി ഡോ.ജി.പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |