പാലക്കാട്: കലാക്ഷേത്ര കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17മുതൽ 27വരെ ഓണം കാവ്യോത്സവം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് പത്രപ്രവർത്തകനും കവിയും കഥാകൃത്തുമായ എസ്.വി. അയ്യർ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓരോ ദിവസങ്ങളിലും ഓരോ കവികളും സ്വന്തം കവിതകൾ അവതരിപ്പിക്കും. എ.വി. ദേവൻ, ബാലകൃഷ്ണൻ പാലോട്. ഇ.എൻ. നാരായണൻ മാസ്റ്റർ, കെ. രവീന്ദ്രൻ അജീഷ് മുണ്ടൂർ, പി.കെ. ബാലകൃഷ്ണൻ ജോസ് മലമ്പുഴ, സംഗീത കുളത്തൂർ ബിന്ദുപ്രതാപ് ഗുരുജി ഗുരുവായൂരപ്പൻ, പ്രേമദാസ്. എസ്.വി, ജിബുകൊച്ചുചിറ, രാധിക ശശിധരൻ, എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിക്കും. 27ന് കാവ്യോത്സവം സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |