കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടി.പി.ആറിലും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 2,425 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടി.പി.ആർ 11.79ശതമാനം.2,703 പേർ രോഗ മുക്തി നേടി. 2,334 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 2103 പേർ രോഗ മുക്തി നേടി.ചികിത്സയിലുള്ളവർ : 24,422.കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, രണ്ടു ഡോസ് എടുത്തവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും തിരുത്തലിനും അവസരം.തൊട്ടടുത്ത പ്രാഥമിക കേന്ദ്രങ്ങളുമായോ വാക്സിൻ എടുത്ത കേന്ദ്രങ്ങളുമായോ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണം.
എല്ലാ വിഭാഗത്തിലുംപെട്ടവർക്കുള്ള വാക്സിനേഷൻ ശനി, ഞായർ ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |