തിരുവനന്തപുരം: കേരളത്തിന്റെ 26 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്താൻ ചലച്ചിത്ര അക്കാഡമി തീരുമനിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾക്കായാണ് മത്സര വിഭാഗം. കൂടാതെ ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളെല്ലാം ഉണ്ടായിരിക്കും. ഡിസംബറിൽ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് തീരുമാനം. മറിച്ചായാൽ തീരുമാനം മാറ്റിയേക്കും. എല്ലാ വിഭാഗത്തിലേക്കും എൻട്രികൾ ക്ഷണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |