കൊച്ചി: കൊവിഡ് വ്യാപകമാകുന്ന കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടത്തിന്റെ നിർദ്ദേശം. അടിയന്തര ഘട്ടത്തിലല്ലാതെ ഒരുയാത്രയും പാടില്ലെന്ന് കളക്ടർ എസ്.അസ്കർ അലിയുടെ ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപിൽ ഇപ്പോൾ 40 രോഗികളുണ്ട്. അടിയന്തര സാഹചര്യത്തിലല്ലാതെ ലക്ഷദ്വീപിൽനിന്ന് കേരളത്തിലേക്കോ തിരിച്ചോ യാത്രചെയ്യരുത്. വൻകരയിൽനിന്നും മറ്റ് ദ്വീപുകളിൽനിന്ന് ദ്വീപുകളിലേക്കും യാത്ര ചെയ്യുന്നവർ ഏഴുദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെങ്കിൽ മൂന്നുദിവസമാണ് ക്വാറന്റൈൻ. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |