SignIn
Kerala Kaumudi Online
Friday, 29 March 2024 1.24 PM IST

മലബാർ ചേംബർ ഭാരവാഹികൾ നിവേദനം നൽകി

no
മലബാർ ചേംബർ ഒഫ് കോമേഴ്സ് പ്രതിനിധികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിക്കുന്നു

കോഴിക്കോട്: മലബാറിന്റെ സമഗ്രവികസനത്തിനായുള്ള നിവേദനവുമായി മലബാർ ചേംബർ ഒഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബേപ്പൂർ തുറമുഖം, കോഴിക്കോട് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, മൊബിലിറ്റി ഹബ്, കാലിക്കറ്റ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് സ്കീം, അഴുക്കുചാൽ പദ്ധതി, ചുരമില്ലാ റോഡ്, ഓവർ ബ്രിഡ്ജ്, ഓട്ടോമേറ്റഡ് ബിൽഡിംഗ് പ്ലാൻ, സുവേഗ സോഫ്റ്റ്‌വെയർ, പാർക്കിംഗ് പ്ലാസ, വൈക്കം മുഹമ്മദ് ബഷീർ സ്മാരകം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ്, സെക്രട്ടറി എം എ മെഹ്ബൂബ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ വൈസ് പ്രസിഡന്റ് എം നിത്യാനന്ദ് കമ്മത്ത്, അരുൺ കുമാർ, പി എസ് സുബിൻ എന്നിവരുമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.