കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ പുതിയ ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള സെമിനാറിന് തുടക്കമായി.
അപ്പോളോ ഡിമോറോ ഹോട്ടലിൽ ഒരുക്കിയ സെമിനാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ ഡോ.എൻ.എൽ തേജ് റെഡ്ഡി തുടങ്ങിയവർ പ്രഭാഷണം നടത്തി. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. നഗരകാര്യ ഡയറക്ടർ ഡോ.രേണുരാജ്, ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മീർ മുഹമ്മദ്,തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |