തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമുള്ള ഡ്രോണുകൾ സംസ്ഥാന പൊലീസ് സ്വന്തമായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബിന്റേയും ഗവേഷണ കേന്ദ്രത്തിന്റേയും ഉദ്ഘാടനം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സൈബർഡോമിന്റെ ഭാഗമായ ഡ്രോൺ ലാബിൽ വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാനാവും. ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ്വെയർ, ഹാർഡ്വെയർ, സഞ്ചരിച്ച വഴി മുതലായവയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാർ, സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവർ പങ്കെടുത്തു. ഡ്രോണുകളുടെ പ്രദർശനവും പൊലീസ് സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |