അസാം പൊലീസിൽ ഡി.എസ്.പിയായി നിയമിക്കും
ഗുവാഹത്തി: ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ അഭിമാനമായ വെങ്കലം നേടിയ ലവ്ലിന ബോർഗഹെയ്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ നാട്ടിൽ ഗംഭീര വരവേൽപ്പ് നൽകി. 1 കോടി രൂപയാണ് ലവ്ലിനയ്ക്ക് പാരിതോഷികമായി നൽകിയത്. അസം പൊലീസിൽ ഡി.എസ്.പിയായി ജോലിയും ഗുവാഹത്തിയിൽ നടന്ന അനുമോദനച്ചടങ്ങിൽ മുഖ്യമന്ത്രി വാഗ്ദ്ധാനം ചെയ്തു. അസമിലെ ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ജേതാവായ ലവ്ലിനയ്ക്ക് പാരീസ് ഒളിമ്പിക്സ് വരെ മാസം ഒരു ലക്ഷം രൂപ വീതം സർക്കാർ നൽകും.
ലവ്ലിനയുടെ പേരിൽ അസമിലെ ഗോലഘട്ട് ജില്ലയിലെ സൗപത്താറിൽ 25 കോടിയുടെ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുമെന്നും ഹിമാന്ത അറിയിച്ചു. ഒരു റോഡിനും ലവ്ലിനയുടെ പേര് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |