തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5.34 ലക്ഷം പേർക്ക് വാക്സിൻ നൽകി സംസ്ഥാനം വീണ്ടും റെക്കാർഡിട്ടു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് വാക്സിൻ നൽകുന്നത്. നേരത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ 5.15ലക്ഷമായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 5,35,074 പേർക്കാണ് വാക്സിനാണ് വിതരണം ചെയ്തത്. അതിൽ 4,64,849 പേർക്ക് ഒന്നാം ഡോസും 70,225 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. വാക്സിൻ ക്ഷാമം പരിഹരിച്ചതാണ് കൂടുതൽ പേർക്ക് ഒരേ സമയം വാക്സിൻ നൽകാൻ കഴിഞ്ഞതെന്നും ഇനിയും കൂടുതൽ വാക്സിൻ ആവശ്യമുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ 1,465 സർക്കാർ കേന്ദ്രങ്ങളും 339 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1804 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |